തൃശൂർ: കൊവിഡ് 19ന്റെ സാഹചര്യത്തിൽ 25-ാം പി.എൻ. പണിക്കർ അനുസ്മരണ വായനാദിന മാസാചരണം ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്തും. 19 ന് ആരംഭിക്കുന്ന വായനാദിന മാസാചരണം www.pnpanickerfoundation.org എന്ന വെബ്‌സൈറ്റിലൂടെ രാജ്യത്തെ എല്ലാവരെയും അണിചേർത്ത് വീടുകളിലിരുന്നു കൊണ്ട് ഓൺലൈനായി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ആരംഭിക്കും. തുടർന്ന് സംഘടിപ്പിക്കുന്ന ക്വിസ്, പ്രസംഗം, ഉപന്യാസം കഥ പറച്ചിൽ, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന വെബിനാറുകളിലും എല്ലാവർക്കും പങ്കെടുക്കാമെന്ന് പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അറിയിച്ചു.