പുതുക്കാട്: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ വില വദ്ധനവിൽ പ്രതിഷേധിച്ച് ഇരു ചക്രവാഹനങ്ങൾ തള്ളി നടന്ന് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഡി.സി.സി ജന.സെക്രട്ടറി സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സച്ചിൻ ഷാജു അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് ഷാജു കാളിയങ്ങര, സിന്റോ പുതുക്കാട്, അനീഷ് കുമാർ, ജോമോൻ ഷാജി, ഷെറിൻ ഷാജു, ജെയിംസ് പറപ്പുള്ളി എന്നിവർ നേതൃത്വം നൽകി.