അരിമ്പൂർ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് നഴ്‌സിന് പാമ്പുകടിയേറ്റു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ബിന്ദു സെബാസ്റ്റ്യനാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ പാമ്പിനെ പിടികൂടി. തുടർന്ന് ബിന്ദുവിനെയും പാമ്പിനെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. വിഷമില്ലാത്ത ചുമരിൽ കാണുന്ന ഇനം പാമ്പാണ് കടിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബിന്ദു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ജോലി തുടർന്നു.
അടുത്തിടെ ആരോഗ്യ കേന്ദ്രം തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയതാണെന്നും പാമ്പ് വന്നതെങ്ങനെയെന്ന് നോക്കാൻ ജീവനക്കാരോട് പറഞ്ഞിട്ടുണ്ടെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് പറഞ്ഞു.