ചാലക്കുടി: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷൻ മെമ്പർ അഡ്വ.കെ.ആർ. സുമേഷ് ആവിഷ്‌ക്കരിച്ച ഒപ്പം പദ്ധതിയിൽ കാടുകുറ്റി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലേക്ക് ഏഴ് ടെലിവിഷൻ സെറ്റുകൾ നൽകി. സുമനസുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സമ്പാളൂർ സെന്റ്. സേവ്യേയ്‌സ് പള്ളിയിലേക്കുള്ള ടെലിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് കൈമാറി. പള്ളി വികാരി റവ.ഫാ.ജോയ് കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പള്ളിയിൽ പ്രത്യേകമായി ഓൺലൈൻ പഠനത്തിനായി ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. പി.വി. ഷാജൻ മാസ്റ്റർ, പള്ളി ട്രസ്റ്റിയായ ജെയ്‌സൺ സിമേതി, ഹാഷിം സാബു എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ഐ. പൗലോസ്, അംഗങ്ങളായ പി. വിമൽ കുമാർ, കെ.കെ. വിനയൻ, ജില്ലാ ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എൻ. ഭരതൻ ടെലിവിഷൻ സെറ്റുകൾ കൈമാറി.