കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവീസ് ഉദ്ഘാടനം നിർവഹിച്ചു.
അഭിഭാഷകരായ അഷറഫ് സാബാൻ, പി.ഡി. വിശ്വംഭരൻ, അബ്ദുൾ ഖാദർ കണ്ണേഴത്ത്, സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
കൂളിമുട്ടത്ത് ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരനും എസ്.എൻ. പുരത്ത് ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷും മേത്തല ഈസ്റ്റിൽ അമ്പാടി വേണു മേത്തല വെസ്റ്റിൽ വി.കെ. ബാലചന്ദ്രനും പി. വെമ്പല്ലൂരിൽ കെ.കെ. അബീദലിയും പെരിഞ്ഞനത്ത് ടി.കെ. രമേഷ് ബാബുവും ധർണ ഉദ്ഘാടനം ചെയ്തു.