തൃപ്രയാർ: ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. തൃപ്രയാർ സെന്ററിൽ സംസ്ഥാന കമ്മിറ്റിയംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമായ എം. സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി.സി. ഉണ്ണിക്കൃഷ്ണൻ, ഗീത മണികണ്ഠൻ,​ ഇ.എൻ.ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമരം നാട്ടിക ലോക്കൽ കമ്മിറ്റി അംഗം മണി ഉദ്ഘാടനം ചെയ്തു. നാട്ടിക സെന്ററിൽ നടത്തിയ സമരം വി.ആർ. പ്രഭ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് ഐരാട്ട് അദ്ധ്യക്ഷത വഹിച്ചു.