തൃശൂർ : ലഡാക്കിൽ അതിക്രമിച്ച് കയറി ഇന്ത്യൻ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ ചൈനീസ് സൈനികരുടെ നടപടിയിൽ പ്രതിഷേധിച്ച് ചൈനയുടെ ദേശീയ പതാക കളക്ടറേറ്റിന് മുൻപിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി കത്തിച്ചു. പ്രതിഷേധ പരിപാടിയിൽ ജില്ലാദ്ധ്യക്ഷൻ അഡ്വ: കെ.കെ അനീഷ് കുമാർ , ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബു , സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ജസ്റ്റിൻ ജേക്കബ്, സുരേന്ദ്രൻ ഐനിക്കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി..