തൃശൂർ: കൊവിഡിന്റ മറവിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ പകൽക്കൊള്ളയ്ക്കെതിരയും പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾക്കെതിരെയും ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷനായി. ധർണ്ണയിൽ സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, രവികുമാർ ഉപ്പത്ത്, ടി.എസ്. ഉല്ലാസ് ബാബു സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി ശശി മരുതയൂർ, സുജയ് സേനൻ, ടോണി ചാക്കോള രഘുനാഥ് സി. മേനോൻ എന്നിവർ സംസാരിച്ചു.