തൃശൂർ: വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 9.30ന് വിയ്യൂർ ഗ്രാമീണ വായനശാലയിൽ മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ മുഖ്യാതിഥിയായി വായനാദിന സന്ദേശം നൽകും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. വാസു, സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ് തുടങ്ങിയവർ പങ്കെടുക്കും.