തൃശൂർ: പ്രാദേശിക മാദ്ധ്യമപ്രവർത്തകർക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റൽ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ, പത്രഏജന്റുമാർ, വിതരണക്കാർ, മറ്റ് ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾ എന്നിവർക്കാണ് കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖാന്തിരം ക്ഷേമനിധിയിൽ ചേരാൻ കഴിയുക.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും അംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയർമെന്റ് ആനുകൂല്യം അനുവദിക്കും. വിലാസം: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ്, മാർക്‌സ് കോംപ്ലക്‌സ്, രണ്ടാം നില, പൂത്തോൾ, തൃശൂർ 680 004. ഫോൺ: 04872385900.