തൃശൂർ: ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുളള സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദൻ48)യുടെ ആരോഗ്യനിലയിൽ മാറ്റമില്ല. 4872 മണിക്കൂർ കഴിഞ്ഞതിന് ശേഷമേ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് അറിയാനാകൂവെന്നും ആശുപത്രി അധികൃതർ ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
നടൻമാരായ പൃഥ്വിരാജ്, ബിജുമേനോൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്നാണ് ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചത്. 2007ൽ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥ എഴുതിയാണ് സച്ചി മലയാള സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നതെങ്കിലും തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.