തൃശൂർ : ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമാറ്റം ഉൾക്കൊള്ളിച്ച് തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി അന്തർദ്ദേശീയ ഓൺലൈൻ വെബിനാർ നടത്തുന്നു. അമേരിക്കയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രൊഫസർ ഡോ. നാരായണൻ കോമരത്ത്, എറണാകുളം മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ഡോ.പി. ലതാ രാജ്, കോഴിക്കോട് എൻ.ഐ.ടി മെക്കാനിക്കൽ വിഭാഗം മേധാവി ആയിരുന്ന ഡോ. എൻ. രാമചന്ദ്രൻ തുടങ്ങിയ വിദഗ്ദ്ധരാണ് ഗൂഗിൾ മീറ്റിലൂടെ ക്ലാസ് നയിക്കുന്നത്. ജൂൺ 21 മുതൽ ജൂലായ് നാല് വരെ ദിവസവും ഒരോ മണിക്കൂർ ആയിരിക്കും ഓൺലൈൻ വെബിനാർ. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം: https://bit.ly/2AwB7YZ. ഫോൺ: 8281795555