ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പുറത്തുനിന്നും ദർശനം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തി പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തജനങ്ങൾക്ക് കിഴക്കും തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും തിരികെ പോകാനും ബന്ധപ്പെട്ട സെക്യൂരിറ്റി ജീവനക്കാർക്കും ക്ഷേത്രം ഡി.എയ്ക്കും നിർദേശം നൽകി. ക്ഷേത്രം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററുമായി ചർച്ച നടത്തിയ ശേഷമാണ് നിർദേശം. പടിഞ്ഞാറെ നടയിൽ നിന്ന് കുളത്തിനു സമീപത്തുകൂടി കിഴക്കേ നടയിലേക്കും തിരിച്ചും പോകാൻ അനുവദിക്കില്ല. കിഴക്കെ നടയിൽ ദീപസ്തംഭത്തിനു സമീപത്തും നടപ്പുരകളിലും ആൾകൂട്ടം ഉണ്ടാകാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ തുടരും.