ചാലക്കുടി: സമരത്തിനെത്തിയ എൽ.ജെ.ഡി പ്രവർത്തകർ സ്ഥാപനത്തിന്റെ ചോർച്ച മാറ്റി മാതൃകയായി. മോതിരക്കണ്ണിയിലെ പോസ്റ്റ് ഓഫീസിന്റെ മേൽക്കൂരയാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ അറ്റകുറ്റ പണികൾ നടത്തിയത്. ഇന്ധന വില വർദ്ധനവിനെതിരെ ധർണ നടത്താനായിരുന്നു പ്രവർത്തകരുടെ വരവ്. ഈ സമയം പോസ്റ്റ് മാസ്റ്റർ പ്രീതാ കാമ്പളൻ വിവരം ഇവരെ അറിയിച്ചു. ധർണ കഴിഞ്ഞ ഉടനെ ഇവർ ടാർപ്പായ ഷീറ്റുവാങ്ങി മുകളിൽ കെട്ടുകയും ചോർച്ച മാറ്റുന്ന ചെറിയ പ്രവർത്തനങ്ങളും നടത്തി. കെ.എൽ ജോസ് ധർണ ഉദ്ഘാടനം ചെയ്തു. ജോയ് പോട്ടക്കാരൻ, ഷിന്റോ കല്ലിങ്കങ്ങൽ, പോളി ചക്കാലമറ്റത്ത്, എം.ഡി. ജോയ്, കെ.വി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.