തൃശൂർ: കൊവിഡ് നിയന്ത്രണം ഉൾക്കൊണ്ട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ യോഗാ ദിനം ആചരിക്കും. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തും. യോഗ ഒരു ജീവിതചര്യ (ഹൈസ്കൂൾ), യോഗ ഒരു ചികിത്സാ ശാസ്ത്രം (ഹയർസെക്കൻഡറി) എന്നതാണ് വിഷയം. ഉപന്യാസങ്ങൾ 500 വാക്കിന് കവിയാൻ പാടില്ല. ജൂൺ 20 ന് നാലിന് മുമ്പായി idykerala@gmail.com എന്ന വിലാസത്തിൽ അയക്കണം..

ഉപന്യാസത്തിൽ വിദ്യാർത്ഥിയുടെ പേര് സ്കൂൾ, ക്ലാസ്, ജില്ല എന്നിവ വ്യക്തമായി എഴുതണം. പൊതുജനങ്ങൾക്കായി യോഗ പരിശീലനത്തിൽ വീഡിയോ മത്സരവും നടത്തും. മൂന്ന് മിനിറ്റിൽ കുറയാത്ത യോഗ ചെയ്യുന്നതിന്റെ വീഡിയോ നാഷണൽ ആയുഷ് മിഷൻ ഫേസ്ബുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്യണം. ഫോൺ: 8589038770, 9847498452. ആയുഷ് ഗ്രാമം, ആയുഷ് വെൽനെസ്സ് സെന്റർ, രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയുടെ യോഗ വിഭാഗം എന്നിവയാണ് ഈ പരിപാടികൾ ആവിഷ്കരിക്കുന്നത്.