തൃശൂർ: സർക്കാർ നിർദ്ദേശവും കൊവിഡ്- 19 പ്രോട്ടോക്കോളും പാലിച്ച് ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകളിൽ പരിശോധന നടത്തുന്ന പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ, വൃത്തിഹീനമായ സാഹചര്യത്തിൽ റോഡരികിൽ ഏതുതരം ഭക്ഷണവും വിൽക്കുന്ന സാഹചര്യം കണ്ടില്ലെന്നു നടിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വെബ് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ജി.കെ പ്രകാശ്‌, സി. ബിജുലാൽ, ജില്ലാ നേതാക്കളായ അമ്പാടി ഉണ്ണികൃഷ്ണൻ, സുന്ദരൻ നായർ, എൻ.കെ കുമാരൻ, വി.ആർ സുകുമാർ എന്നിവർ പ്രസംഗിച്ചു...