tv-vitharanam
പെരിഞ്ഞനം മൾട്ടി പർപ്പസ് സഹകരണ സംഘം കുട്ടികൾക്ക് നൽകുന്ന ടി.വിയുടെ വിതരണോദ്ഘാടനം ജില്ലാ വ്യാപാരി വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിക്കുന്നു

കയ്പമംഗലം: പെരിഞ്ഞനം മൾട്ടി പർപസ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘത്തിൽ അംഗങ്ങളായവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന് ടി.വി വിതരണം ചെയ്തു. ജില്ല വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എസ് പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം കൊടുങ്ങല്ലൂർ അസി. രജിസ്ട്രാർ ജനറൽ സി.കെ ഗീത മുഖ്യാതിഥിയായി. കയ്പമംഗലം കേരകർഷക സംഘം പ്രസിഡന്റ് കെ.എഫ് ഡൊമിനിക്ക് മുഖ്യ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി വിജയലക്ഷ്മി, അംഗങ്ങളായ കെ.വി ചന്ദ്രൻ, കെ.സി പ്രദോഷ് കുമാർ, കെ.ആർ ആര്യമാവ്, സുധാകരൻ മണപ്പാട്ട്, പി.സി സത്യൻ തുടങ്ങിയവർ സംസാരിച്ചു.