തൃശൂർ: വിദേശ മലയാളികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ കളക്ടറേറ്റിന് മുമ്പിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഉപവാസസമരം സംഘടിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കളക്ടറേറ്റിന് മുമ്പിൽ ഉപവസിക്കുന്നത്.