കാഞ്ഞാണി: ശ്രുതിയുടെ കൊലപാതകികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച മണലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞാണി സെന്ററിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം മിനി അനിൽകുമാർ, ബി.ജെ.പി മണലൂർ മണ്ഡലം സെക്രട്ടറിമാരായ മീര സതീശൻ, സിന്ധു ചന്ദ്രബോസ്, ബി.ജെ.പി മണലൂർ പഞ്ചായത്ത് സമിതി അംഗം ജിജി രഞ്ജിത്ത്, കാഞ്ചന നാരായണൻ, ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത്, യുവമോർച്ച മണലൂർ മണ്ഡലം കമ്മിറ്റി അംഗം അമൽ കൃഷ് തുടങ്ങിയവർ പങ്കെടുത്തു