തൃശൂർ: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 22 പേർ രോഗമുക്തരായി. 12, 604 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ 4 പേരുമാണ് രോഗമുക്തരായത്.
രോഗം സ്ഥിരീകരിച്ചത്
ജൂൺ 4 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (26), 13 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), 9 ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി (36), പെരുവല്ലൂർ സ്വദേശി (50), 15 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവർക്കാണ് രോഗം ബാധിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇന്നലെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 പേർ ആശുപത്രി വിട്ടു. 993 പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ 974 പേരെ ഒഴിവാക്കി. ഇതു വരെ 6407 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5,514 സാമ്പിളുകളുടെ ഫലം വന്നു. 893 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2270 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.