തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപന പരിധിയിലെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. വാടാനപ്പിളളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകൾ, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂർ നഗരസഭയിലെ 24 മുതൽ 34 വരെയും 41ാം ഡിവിഷനും കണ്ടെയ്ൻമെന്റ് സോണായി തന്നെ തുടരും. ഈ പ്രദേശത്തെ ഏഴു ദിവസത്തെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയന്ത്രണം നീട്ടിയത്. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നീ വകുപ്പുകളും,​ ക്രിമിനൽ നടപടി നിയമത്തിലെ 144ാം വകുപ്പും അനുസരിച്ച് ഈ പ്രദേശങ്ങളിലെ നിയന്ത്രണം തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.