തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പട്ടികയിൽ ജില്ലയിൽ 25,36,118 വോട്ടർമാർ. ഇതിൽ 11,97,536 പേർ പുരുഷന്മാരും 13,38,575 സ്ത്രീകളും ഏഴുപേർ ഭിന്നലിംഗക്കാരുമാണ്.
കോർപറേഷൻ പരിധിയിൽ 2,52,989 വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ സ്ത്രീകളാണ് 1,32,840 പേർ. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലായി 3,35,530 വോട്ടർമാരുള്ളതിൽ 1,54,811 പേർ പുരുഷന്മാരും 1,80719 പേർ സ്ത്രീകളുമാണ്. ജില്ലയിലെ 86 പഞ്ചായത്തുകളിലായി 19,47,599 വോട്ടർമാരാണുള്ളത്. ഇതിൽ 9,22,576 പേർ പുരുഷന്മാരും 10,25,016 പേർ സ്ത്രീകളും 7 പേർ ഭിന്നലിംഗക്കാരുമാണ്.
ഗ്രാമപഞ്ചായത്ത് പരിധിയിൽ 1,47,740 പുതിയ വോട്ടർമാരുണ്ട്. ഇതിൽ 65807 പേർ പുരുഷന്മാരും 81933 പേർ സ്ത്രീകളുമാണ്. ഈ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരു ചേർക്കുന്നതിനായി ഇനിയും അവസരം നൽകും.