തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗാർഹിക കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് പദ്ധതിയായ ഗാർഹിക പ്രശ്‌ന പരിഹാര കേന്ദ്രം തുടങ്ങി. ഗാർഹികാതിക്രമങ്ങൾ സംബന്ധിച്ച പരാതി കേൾക്കുന്നതിന് വേദിയൊരുക്കുക, തീർപ്പു കൽപ്പിക്കുക, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. തൃശൂർ സിറ്റി പൊലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പൊതുജനങ്ങൾക്ക് 9497918287 എന്ന നമ്പറിലേക്ക് വാട്‌സ് ആപായി പരാതി നൽകാം. തൃശൂർ സിറ്റി പൊലീസ് വനിതാ സെൽ ഇ-മെയിൽ വിലാസത്തിലും പരാതികളയക്കാം. വിലാസം : ciwmnceltsr.pol@kerala.gov.in തൃശൂർ സിറ്റി പൊലീസ് വനിതാ സെൽ ഫോൺ നമ്പർ: 0487-242000.