ഗുരുവായൂർ : കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഇലയിട്ട്-ഊണില്ലാ സമരം ഗുരുവായൂർ വാട്ടർ അതോറിട്ടി കാര്യാലയത്തിന് മുൻപിലും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി യു.എം. ഹാരിസ് സമരം ഉൽഘാടനം ചെയ്തു. രണ്ട് വർഷമായുള്ള ഡി.എ കുടിശ്ശിക അനുവദിക്കണമെന്നത് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എച്ച്. മുസ്തഫ, യൂണിറ്റ് വനിതാ കൺവീനർ മഞ്ജുഭാഷിണി, സി. അംബിക, പി.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.