വാടാനപ്പിള്ളി : ഏങ്ങണ്ടിയൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വഴിനടക്കൽ കുമാരന്റെ സമ്പർക്കപട്ടികയിലെ 24 പെരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കുമാരന്റെ ഭാര്യ, 2 പെൺമക്കൾ, മരുമക്കൾ, പേരമക്കൾ, കുമാരനെ ആദ്യം ചികിത്സിച്ച ചേറ്റുവ ടി.എം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഉൾപ്പെടെ 14 ജീവനക്കാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരെല്ലാവരും ക്വാറന്റൈനിൽ ആയിരുന്നു. ഇതോടെ ടി.എം ആശുപത്രിയിലെ എല്ലാവരുടെയും ഫലം നെഗറ്റീവായി.