പെരിങ്ങോട്ടുകര: ശ്രുതിയുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. സി.ആർ. മുരളീധരൻ, കെ.സി. ബൈജു, പി.കെ. ശ്രീജി, പ്രകാശ് പള്ളത്ത്, ടി.വി. ദീപു എന്നിവർ സംസാരിച്ചു. പ്രാഥമികാന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.