കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ പഠനത്തിനൊരു പാരിതോഷികം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകുന്ന 75 ടി.വി സെറ്റുകളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
മതിലകം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, എ.ഇ.ഒ: എം.വി. ദിനകരൻ, വി.കെ. ബാലചന്ദ്രൻ, കൊച്ചുമൊയ്തീൻ, പി.പി. മോഹനൻ, ബാങ്ക് എ.ജി.എം: ടി.വി. ഭാരതി, ബി.പി.ഒ: ടി.എസ്. സജീവൻ, ടി.പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.
കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സ്മാർട്ട് ടി.വി സെറ്റുകൾ വിതരണം ചെയ്തതിനൊപ്പം വീട്ടിൽ ടി.വി ഇല്ലാത്ത സ്റ്റേറ്റ് ചെസ്സ് ചാമ്പ്യാനായ വിദ്യാർത്ഥിക്കും സയൻസ് സെന്ററിലേക്കും ടി.വി സെറ്റ് നൽകി.