study

മാള: ഹോളി ഗ്രേയ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രവേശനം ഓൺലൈനായും നേരിട്ടെത്തിയും ഉറപ്പ് വരുത്താം. എൻജിയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇ.ഇ.ഇ.ഇ.സി, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷന്‍ എൻജിനിയറിംഗ് ബ്രാഞ്ചുകളിലും

പോളിടെക്‌നിക്കിലേക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഫാമർമസി കോളേജിൽ ബി.ഫാം, ഡി.ഫാം എന്നിവയിലും പ്രവേശനം നേടാം. മാനേജ്‌മെന്റ് സ്റ്റഡീസിൽ മാർക്കറ്റിംഗ്, ഹ്യൂമൺറിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്, സിസ്റ്റംസ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിലാണ് എം.ബി.എ പ്രവേശനം.

ആർട്‌സ് ആൻഡ് സയൻസ് വിഭാഗത്തിൽ ബി.കോം, ബി.എ, ബി.ബി.എ, എം.കോം എന്നിവയിലാണ് പ്രവേശനം. ഹോട്ടൽമാനേജ്‌മെന്റ് വിഭാഗത്തിൽ ബി.എസ് സി ഇൻ കാറ്ററിംഗ് ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ, ഡിപ്ലോമ ഇൻ കാറ്ററിംഗ് ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയിൽ പ്രവേശനം ലഭിക്കും. ഫിനിഷിംഗ് സ്‌കൂളിൽ 'ഇന്റർനാഷണൽ ഗസ്റ്റ് റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ' എക്‌സിക്യൂട്ടീവ് ഡിപ്ലോമയ്ക്ക് പ്രവേശനം നേടാം. ഓൺലൈൻ രജിസ്‌ട്രേഷന് (www. holygracegroup. org), e-mail: holygracegroup98@gmail.com. ഫോൺ: 8086097900, 9447028754.