കൊടുങ്ങല്ലൂർ: കൊവിഡ് തീവ്രമാകുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് നാട്ടിലെത്താനുള്ള സാഹചര്യം ഇല്ലാതായെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സർജ്ജു തൊയക്കാവ്. ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ അനാസ്ഥയ്‌ക്കെതിരെ എടവിലങ്ങ് ചന്തയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. ജില്ല സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിബാസ് തേവർകാട്ടിൽ, കെ.ബി. അജയ് ഘോഷ്, പ്രിൻസ് തലാശ്ശേരി, സതീശൻ തെക്കിനിയേടത്ത്, സുധീഷ് പാണ്ടുരംഗൻ, പ്രസിദ്ധൻ മഠത്തിപറമ്പിൽ എന്നിവർ സംസാരിച്ചു.