തൃശൂർ: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം 1995ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് മുസ്ലീം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക). സംസ്ഥാന ബോർഡിൽ ആകെയുള്ളത് ഇരുന്നൂറോളം ജീവനക്കാരാണ്. അതും മിനിസ്റ്റീരിയൽ വിഭാഗം മാത്രം. യോഗ്യതയുടെ അടിസ്ഥാനത്തിൽ മുസ്ലീങ്ങളെ മാത്രം നിയമിക്കേണ്ട തസ്തികകളാണിത്.

കേന്ദ്ര വഖഫ് ആക്ടിൽ ഭേദഗതി വരുത്തി സംസ്ഥാനത്ത് പുതിയ ചട്ടവും റെഗുലേഷനും ഉണ്ടാക്കണം. ഇതെല്ലാം കഴിഞ്ഞ് സ്പെഷ്യൽ റൂൾസ് വേണം. അല്ലാതെ ഓർഡിനൻസിലൂടെ നിയമനിർമ്മാണം സാദ്ധ്യമല്ലെന്ന് മെക്ക വിശദീകരിച്ചു.

...........

പതിനായിരക്കണക്കിന് ജീവനക്കാരുള്ള അഞ്ച് ദേവസ്വം ബോർഡുകളിലെ നിയമനം പി.എസ്.സിക്ക് വിടാതെ ഇരുന്നൂറോളം ജീവനക്കാരുള്ള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം വിഭാഗീയത വളർത്തും. ദേവസ്വം ബോർഡിൽ സംവരണം പാലിച്ച് നിയമനം നടത്താൻ പി.എസ്.സിക്ക് വിട്ടിട്ടില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമനം നടത്തുന്നത്. ഇതേരീതിയിൽ സ്വതന്ത്ര വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണം.

എൻ.കെ. അലി

ജനറൽ സെക്രട്ടറി

മെക്ക