pavarty-devasurya
ദേവസൂര്യ കലാവേദിയിൽ വായനാ ദിനത്തിൽ കുട്ടികൾ അക്ഷരദീപം തെളിക്കുന്നു.


പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വായനാദിനത്തിൽ അക്ഷരദീപം തെളിച്ചു. ഓൺലൈൻ ക്ലാസിനെത്തുന്ന കുട്ടികളാണ് അക്ഷരദീപം തെളിച്ചത്. ദേവസൂര്യ സെക്രട്ടറി ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. റെജി വിളിക്കാട്ടുപാടം, അബുജം സുബ്രഹ്മണ്യൻ, സ്മിജിത സുരേഷ്, എം.എം. സുമോജ് എന്നിവർ നേതൃത്വം നൽകി.