കൊടകര: ഓൺലൈൻ വിദ്യാഭ്യാസത്തിനായി നിർധനവിദ്യാർത്ഥികൾക്ക് 10 ടി.വി നൽകി. കൊടകരപുരാണം എഴുത്തുകാരൻ സജീവൻ എടത്താടൻ ആണ് ടി.വി സമ്മാനിച്ചത്. കൊടകരയിലെ സർക്കാർ വിദ്യാലയങ്ങളായ എൽ.പി, ഗേൾസ് ഹൈസ്‌കൂൾ, ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കാണ് ടി.വികൾ നൽകിയത്. കൊടകര ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ് സജീവൻ. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ ടി.വികൾ വിദ്യാർത്ഥികൾക്ക് കൈമാറി. ബോയ്‌സ് ഹൈസ്‌കൂൾ പ്രധാനദ്ധ്യാപിക പി.പി. മേരി അദ്ധ്യക്ഷയായി. പ്രധാനദ്ധ്യാപകരായ ടി.ആർ. ജയ, കെ.എൻ. കോമളവല്ലി, പി.ടി.എ പ്രസിഡന്റ് കെ. സുനിൽകുമാർ, ബിൽജ വിനോദ്, വാസൂട്ടൻ എന്നിവർ സംസാരിച്ചു.