tv-kimaral

ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിപ്പാൾ ഗ്രാമീണ വായനശാലയിലേക്ക് നൽകുന്ന ടെലിവിഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ കൈമാറുന്നു

തൊട്ടിപ്പാൾ: ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി തൊട്ടിപ്പാൾ ഗ്രാമീണ വായനശാലയിലേക്ക് ടെലിവിഷൻ നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ ഗ്രാമീണ വായനശാലാ സെക്രട്ടറി പ്രശാന്തിന് ടി.വി കൈമാറി. ടി.വി സംഭാവന നൽകിയ പുലാക്കൽ പ്രമോദ്, ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.ആർ. ഹരി, അരുൺകുമാർ സുരേഷ്, രാമദാസ്, ബിന്ദു ശശി, വടുതല നാരയണൻ, ബൈജു ചെല്ലിക്കര, രാഹുൽ നന്തിക്കര, വൈശാഖ്, വിനി ബിജോയ്, ജിതേഷ് , വിഷ്ണുമുളങ്ങ്, രാഹുൽ നെടുമ്പാൾ തുടങ്ങിയവർ പങ്കെടുത്തു..