village-office-roof-
മരം വീണ് തകർന്ന് വില്ലേജ് ഓഫീസിന്റെ മേൽക്കൂര

കയ്പമംഗലം: റൂഫിലെ ട്രസ് വർക്ക് തകർന്നതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ ചോർച്ച. കയ്പമംഗലം വില്ലേജ് ഓഫീസിലാണ് ഫയലുകൾ ഇരിക്കുന്ന സ്‌റ്റോർ റൂം ചോർന്നത്. ഇത് മൂലം വർഷങ്ങളായി സൂക്ഷിക്കുന്ന നിരവധി ഫയലുകൾക്ക് കേടുപാടുണ്ടായി. ഒരു മാസം മുമ്പ് തൊട്ടടുത്ത പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിലെ മരം വീണതിനെ തുടർന്ന് വിലേജ് ഓഫീസിന്റെ ട്രസ് ഒരു ഭാഗം തകർന്നിരുന്നു.

പിന്നീട് മഴ ശക്തമായതിനെ തുടർന്ന് ഫയലുകൾ ഇരിക്കുന്ന ആ ഭാഗത്ത് ചോരാൻ തുടങ്ങി. മുമ്പ് വില്ലേജ് ഓഫീസ് മുഴുവൻ ചോർന്ന് ഒലിച്ചതിനെ തുടർന്നാണ് റൂഫിൽ ട്രസ് വർക്ക് നടത്തിയത്. ട്രസ് തകർന്നത് ശരിയാക്കി തരണമെന്നാവശ്യപെട്ട് വില്ലേജ് ഓഫീസർ പോസ്റ്റ് ഓഫീസ് അധികൃതർക്ക് അപ്പോൾ തന്നെ കത്ത് നൽകിയിരുന്നു. മഴയെ തുടർന്ന് ചോർന്നൊലിക്കുന്ന വിവരം അറിയിച്ചപ്പോൾ വീണ്ടും ലെറ്റർ വേണമെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ ആവശ്യപെട്ടതായി വില്ലേജ് ഓഫീസർ പറഞ്ഞു...