വടക്കേക്കാട്: നെഞ്ച് വേദനയെ തുടർന്ന് യുവാവ് മരിച്ചു. കടിക്കാട് വിഷ്ണു നഗർ സ്വദേശി മാമ്പുള്ളി ബാലൻ മകൻ വിബീഷാണ് (38) മരിച്ചത്.
ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇലക്ട്രീഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകനുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന രൂക്ഷമാകുകയായിരുന്നു.
ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം സംസ്‌കാരം നടത്തും. മാതാവ്: വിലാസിനി. ഭാര്യ: ഇന്ദു. മക്കൾ: ആദിദേവ്, യാദവ്.