ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്നു മുതൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം അനുവദിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ അറിയിച്ചു. രാവിലെ 5.30 മുതൽ 12 വരെയും, വൈകീട്ട് 5 മുതൽ 7 വരെയുമാണ് ദർശനം അനുവദിക്കുക. ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വഴിപാടുകൾ രശീതിയാക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതല്ല. ഞായറാഴ്ച്ച സൂര്യഗ്രഹണമായതിനാൽ ക്ഷേത്രം രാവിലെ 9.30ന് അടയ്ക്കുന്നതാണ്. വൈകീട്ട് പതിവുപോലെ ദർശന സൗകര്യം ഉണ്ടായിരിക്കും.