ചേലക്കര: ചെന്നൈയിൽ നിന്ന് വന്ന് റൂം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അമ്പത്തി ഏഴുകാരന് കൊവിഡ്. ചേലക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ വെങ്ങാനെല്ലൂർ നിവാസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ ടീ ഷോപ്പ് തൊഴിലാളിയായ ഇദ്ധേഹം കഴിഞ്ഞ മൂന്നിന് നാട്ടിലെത്തി കാളിയാ റോഡുള്ള കേന്ദ്രത്തിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പതിനാറാം തിയ്യതിയാണ് വീട്ടിലെത്തിയത്. വീട്ടിലും ക്വാറന്റൈനിലായിരുന്നു. പരിശോധനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കടാതെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ. അവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാറ്റാരുമായും സമ്പർക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.