തൃശൂര്‍: പ്രവാസികള്‍ക്ക് നീതി തേടി വായനാദിനത്തില്‍ ജില്ലാ കളക്ടറേറ്റിന് മുന്‍പില്‍ ഉപവാസം അനുഷ്ഠിച്ച ടി.എന്‍ പ്രതാപന്‍ എം.പിക്ക് ലഭിച്ചത് ആയിരം പുസ്തകങ്ങള്‍. സമരത്തിന് അഭിവാദ്യം അ ര്‍പ്പിക്കാനെത്തിയ ബാലജനവേദി പ്രവര്‍ത്തകര്‍ മുതല്‍ കോണ്‍ഗ്രസ് - യു.ഡി.എഫ് ഘടകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ ഷാളണിയിക്കലും ഹാരാര്‍പ്പണവും ഒഴിവാക്കി പുസ്തകം സമ്മാനിക്കുകയായിരുന്നു.
പ്രവാസികളോടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെയായിരുന്നു ഉപവാസസമരം. 110 മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി അഞ്ച് വീതം നേതാക്കളാണ് അഭിവാദ്യം നേരാനെത്തിയത്. ഒരു പുസ്തകം മുതല്‍ 25 പുസ്തകം വരെ നല്‍കിയവരുണ്ട്. പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് അദ്ദേഹത്തിന് ഒരു വര്‍ഷത്തിനിടെ ഉപഹാരമായി ലഭിച്ചത്.