തൃശൂർ: 21ന് രാവിലെ 10.10 മുതൽ 3 മണിക്കൂർ കേരളത്തിൽ ദൃശ്യമാവുന്ന ഭാഗിക സൂര്യഗ്രഹണം നിരീക്ഷണത്തെ സഹായിക്കാൻ ബ്രേക് ത്രൂ സയൻസ് സൊസൈറ്റി അവസരം ഒരുക്കും. സൂര്യഗ്രഹണ സമയത്ത് വിവിധ ജില്ലകളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വെബ്ബിനാറുകൾ സംഘടിപ്പിക്കും . ജ്യോതിശാസ്ത്ര മേഖലയിലെ പ്രമുഖർ വെബ്ബിനാറുകളിൽ ക്ലാസ് നയിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സോളാർ ഫോട്ടോഗ്രഫി സൗകര്യം ഉള്ളവർ എടുക്കുന്ന ചിത്രങ്ങൾ വെബിനാറിൽ ഷെയർ ചെയ്യും. ഇന്ത്യയിൽ രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവും. വലയ സൂര്യ ഗ്രഹണത്തിന്റെ തത്സമയ കാഴ്ച്ച ഒരുക്കുവാൻ ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ശ്രമിക്കുന്നുണ്ട്.