തൃപ്രയാർ: ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷന്റെ ബിരിയാണി ഫെസ്റ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വീഡിയോ കോളിലൂടെയായിരുന്നു ഉദ്ഘാടനം. ബിരിയാണി വിറ്റ് കിട്ടുന്ന ലാഭം കൂടെയുണ്ട് ശോഭ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് പഠനോപകരണങ്ങൾ വാങ്ങി നൽകാൻ ഉപയോഗിക്കും. കഴിമ്പ്രം വാഴപ്പള്ളി ശ്രീ രാജരാജേശ്വരി ഹാളിൽ വച്ചാണ് ബിരിയാണി ഫെസ്റ്റ് നടത്തിയത്. മൂവായിരത്തിൽ അധികം ബിരിയാണി വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിൻ നേതൃത്വം നൽകി. ആദ്യ വിൽപന എൻ.ഇ.സ് ചെയർമാൻ ശിവൻ കണ്ണോളി വാഴപ്പള്ളി അമ്പലം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.ആർ. രാധാകൃഷണന് നൽകി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സുമേഷ് പാനാട്ടിൽ, വാഴപ്പുള്ളി ഉണ്ണിക്കൃഷ്ണൻ, സന്തോഷ് പുളിക്കൽ, വിനോദൻ തളിക്കുളം, കബീർ കരയാമുട്ടം, വേണഗോപാൽ താന്ന്യം , കെ എച്ച് ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.