തൃശൂർ: പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.ഐ ജില്ലയില്‍ 2000 കേന്ദ്രങ്ങളില്‍ സമരം നടത്തി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഞ്ച് പേര്‍ വീതം ഓരോ കേന്ദ്രത്തിലും പങ്കെടുത്തു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ സി.എന്‍ ജയദേവന്‍ മണലൂര്‍ കമ്പനിപടിയിലും, കെ.പി രാജേന്ദ്രന്‍ തൃശൂര്‍ ഏജീസ് ഓഫീസിന് മുന്നിലും സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. രാജന്‍ തൃശൂര്‍ കിഴക്കെക്കോട്ടയിലും, മണ്ണുത്തിയിലും ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പൂങ്കുന്നം പോസ്റ്റ് ഓഫീസിനു മുന്നിലും, ജില്ലാ അസി. സെക്രട്ടറി ടി.ആര്‍ രമേഷ് കുമാര്‍ പെരിങ്ങോട്ടുകരയിലും പി. ബാലചന്ദ്രന്‍ തൃശൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നിലും സമരം ഉദ്ഘാടനം ചെയ്തു..