കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി പെരിഞ്ഞനം, മൂന്നുപീടിക യൂണിറ്റുകൾ പെരിഞ്ഞനം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.അമിത ചാർജ്ജ് രേഖപെടുത്തിയ ബില്ലുകൾ ഉടൻ പിൻവലിക്കുക, ഫിക്‌സഡ് ചാർജ്ജ് നിറുത്തലാക്കുക, കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക, മീറ്റർ റീഡിംഗ് മാസം തോറും എടുക്കുക, താരിഫ് റേറ്റ് കാലോചിതമായി പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും വ്യാപാരി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെയുമാണ് ധർണ്ണ നടത്തിയത്.
മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ദാസ് മുളങ്ങിൽ, കെ.എസ്. അബ്ദുൾ ജബ്ബാർ, ശരത്ചന്ദ്രൻ, എൻ.ആർ. സലീഷ്, സത്യൻ ശ്രുതി എന്നിവർ സംസാരിച്ചു.