athlrappilli
ഓൺ ലൈൻ സംവിധാനം ഒരുക്കണം.ബി.ഡി.ജെ.എസ്

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കേശവമേനോൻ വഞ്ചിക്കടവ് കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനം ഇല്ലാത്തതിനാൽ അദ്ധ്യയനം നഷ്ടപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനിയിലെ രക്ഷിതാക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ കഴിയുന്നില്ല.

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവ വാങ്ങി കുട്ടികൾക്ക് നൽകാൻ കഴിയാത്ത രക്ഷിതാക്കൾക്ക് ലോക്ക് ഡൗൺകാലം കൂടിയെത്തിയതോടെ സ്ഥിതി കൂടുതൽ ദയനീയമായി. കോളനിയിലെ മിനി കമ്മ്യൂണിറ്റി ഹാൾ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രം തുറന്ന് വൈദ്യുതിയും ടെലിവിഷനും മറ്റ് അനുബന്ധ ഉപകരണങ്ങളും എത്തിച്ച് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സത്വര നടപടികൾ ഉടൻ ഉണ്ടാകണമെന്ന് ബി.ഡി.ജെ.എസ് അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് എ.ഡി. ഷൈജു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. വേണുഗോപാൽ, വൈസ് പ്രസിഡന്റ സി.യു. ശശി, ട്രഷറർ എം.വി. ബാബു എന്നിവർ പ്രസംഗിച്ചു.