കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെയും എറിയാട് പഞ്ചായത്ത് ഭരണ സമിതി അധികൃതരുടെയും തീരദേശവാസികളോടുള്ള അവഗണനക്ക് എതിരെ ബി.ജെ.പി എറിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യ തടയണ കെട്ടി പ്രതിഷേധിച്ചു. ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെൽ കോർഡിനേറ്റർ പി.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസ് തലാശ്ശേരി, സുനിൽ തൊടാത്ര, രനീഷ് മേത്തശ്ശേരി, സുദേവ് കബ്ലാക്കൽ, പ്രശാന്ത് നടുമുറി, എം.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.