book

ലക്ഷ്മി ചന്ദ്രന്റെ 'വാതായനം' കവിതാ സമാഹാരം സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.പിയുമായ സി.എൻ. ജയദേവൻ, സംവിധായകൻ ഷൈജു അന്തിക്കാടിന് നൽകി പ്രകാശനം ചെയ്യുന്നു.

കാഞ്ഞാണി: ഗാർഗി എന്ന തൂലിക നാമത്തിൽ ലക്ഷ്മി ചന്ദ്രന്റെ 'വാതായനം' കവിതാ സമാഹാരം പ്രകാശനം ചെയ്തു. അന്തിക്കാട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.പിയുമായ സി.എൻ. ജയദേവൻ സംവിധായകൻ ഷൈജു അന്തിക്കാടിന് നൽകിയാണ് പ്രകാശനം ചെയ്തത്. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
കെ.പി. സന്ദീപ് പുസ്തകം പരിചയപ്പെടുത്തി. മണലൂർ പുത്തൻപുരക്കൽ വീട്ടിൽ ചന്ദ്രൻ - ചിത്ര ദമ്പതികളുടെ മകളായ ലക്ഷ്മി, ഡൽഹി സർവകലാശാലയിലെ ഒന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിയാണ്. ആദ്യ കവിതാ സമാഹാരം കൂടിയാണ് ഇത്.