 
തൃശൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ടി.എൻ പ്രതാപൻ എം.പി നടപ്പിലാക്കുന്ന “അതിജീവനം എംപീസ് എഡ്യൂകെയർ” പദ്ധതിയിലേക്ക് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല പത്ത് ടെലിവിഷനുകൾ സമ്മാനിച്ചു, സീനിയർ ഡയറക്ടർ ഇ.ടി നീലകണ്ഠൻ മൂസ് , എം.പിക്ക് ടെലിവിഷൻ കൈമാറി. നടൻ ടോവീനോ ഗുഡ്‌വിൽ അംബാസിഡർ ആയ എംപീസ് എഡ്യുകെയറിന്റെ ഭാഗമായി ഇരുന്നൂറിൽപരം ടെലിവിഷനുകൾ ഇതുവരെ സമ്മാനിച്ചു. ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യർ, ബിജു മേനോൻ, സംയുക്താ വർമ്മ, ജോസ്ആലുക്കാസ് ഉൾപ്പെടെയുള്ളവർ പദ്ധതിയിൽ പങ്കാളികളായതായി കോ ഓർഡിനേറ്റർ സി.സി ശ്രീകുമാർ അറിയിച്ചു..