തൃശൂർ: സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലുള്ള ഗോതമ്പ് സംഭരണം രാജ്യത്ത് സർവകാല റെക്കാഡിൽ. കഴിഞ്ഞ 17 വരെ 382 ലക്ഷം ടൺ ഗോതമ്പാണ് കേന്ദ്രപൂളിൽ സംഭരിച്ചത്. 2012-13 കാലത്തെ 381.48 ലക്ഷം ടൺ എന്ന റെക്കാഡാണ് മറികടന്നത്. എല്ലാവർഷവും ഏപ്രിൽ ഒന്നിനാണ് ഗോതമ്പ് സംഭരണം തുടങ്ങുന്നത്. ഒന്നാംഘട്ട ലോക്ഡൗൺ മൂലം ഇത് ഏപ്രിൽ 15ന് മാറ്റി. കർഷകരിൽ നിന്ന് സുരക്ഷിതമായും, കാലതാമസമില്ലാതെയും ഗോതമ്പ് സംഭരിക്കാൻ തീവ്ര ശ്രമങ്ങളാണ് നടത്തിയതെന്ന് ഫുഡ് കോർപറേഷൻ പറയുന്നു. പരമ്പരാഗത ചന്തകൾക്ക് പുറമെ സാദ്ധ്യമായ സ്ഥലങ്ങളിൽ സംഭരണകേന്ദ്രങ്ങളും സജ്ജമാക്കി. ടോക്കൺ വഴിയാണ് ഗോതമ്പിന്റെ വരവ് നിയന്ത്രിച്ചത്.
സംഭരണത്തിൽ മദ്ധ്യപ്രദേശ് പഞ്ചാബിനെ മറികടന്നു
താങ്ങുവിലയായി 73,500 കോടി രൂപ നൽകി.
42 ലക്ഷം കർഷകർക്ക് ഗുണം ലഭിച്ചു.
സംഭരണ കേന്ദ്രങ്ങൾ 14,838 ൽ നിന്ന് 21,869 ആയി
സംഭരണം സംസ്ഥാന തലത്തിൽ
മദ്ധ്യപ്രദേശ് 129 ലക്ഷം ടൺ
പഞ്ചാബ് 127
ഹരിയാന 74
ഉത്തർപ്രദേശ് 32
രാജസ്ഥാൻ 9