തൃശൂർ: കൊവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള തിയതി ജൂൺ 26 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. www.karshakathozhilali.org, boardswelfareassistance.lc.kerala.gov.in, എന്നീ വെബ്‌സൈറ്റുകൾ വഴിയും karshakathozilali എന്ന മൊബൈൽ ആപ്പ് വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. കുടിശ്ശിക ഉളള അംഗങ്ങൾ ഉൾപ്പെടെ എല്ലാ അംഗങ്ങളും ഈ ധനസഹായത്തിന് അർഹരാണ്. ഫോൺ: 0487 2386871.