തൃശൂർ: തൃശൂർ നെഹ്റു യുവകേന്ദ്ര, സാധനാ മിഷൻ, ശ്രദ്ധ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ന് ഓൺലൈൻ ഫോട്ടോഗ്രാഫിയും പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഓൺലൈൻ ഉദ്ഘാടനം ടി.എൻ പ്രതാപൻ എം. പി നിർവഹിക്കും. പ്രശ്നോത്തരിയിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി, സ്വന്തം വീട്ടിലിരുന്ന് യോഗ ചെയ്തതിന്റെ ഫോട്ടോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ 8157863150.