ചാലക്കുടി: ആനമല ട്രാംവേ ജംഗ്ഷൻ ടൈൽ വിരിച്ച് നവീകരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് തുടക്കം. എൻ.എച്ച് ബൈപാസ് ഭാഗത്തേക്കുള്ള റോഡിന്റെ ഇടതു ഭാഗം ടൈൽ വിരിക്കൽ രണ്ടു ദിവസത്തിനകം പൂർത്തിയാകും.
മെയിൻ റോഡിലെ നടപ്പാത സ്ലാബിടൽ, 280 മീറ്റർ കാന, ഐറിഷ് നിർമ്മാണം എന്നിവയാണ് മറ്റു പ്രവർത്തനങ്ങൾ. നോർത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ റോഡ് കോൺക്രീറ്റ് ചെയ്യുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു.
ബി.ഡി. ദേവസി എം.എൽ.എ മുൻകൈയെടുത്താണ് പി.ഡബ്ല്യൂ.ഡിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. അടുത്തമാസം ആദ്യവാരം നോർത്ത് ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായാണ് അടിയന്തര പ്രവൃത്തികൾ.